Posted On
date_range Updated On
date_range ജെ.എന്‍.യുവിന് വീണ്ടും ആഗോള അക്കാദമിക അംഗീകാരം
ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാലക്ക് ആഗോള അക്കാദമിക അംഗീകാരം. ക്യൂ.എസിന്‍െറ ലോകറാങ്കിങ്ങില്‍ സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസിന് 51ാം റാങ്ക് ലഭിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാളും ഏഴു റാങ്ക് മുകളിലാണിത്.
ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സാമൂഹികശാസ്ത്ര വിഭാഗമാണിത്. 450ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഒരോവര്‍ഷവും 35ഓളം വിദ്യാര്‍ഥികള്‍ എം.ഫില്‍ ബിരുദവും കരസ്ഥമാക്കുകയും 25ഓളം വിദ്യാര്‍ഥികള്‍ പിഎച്ച്.ഡി പ്രബന്ധം സമര്‍പ്പിക്കുകയും ചെയ്യുന്നു.മികച്ച ഗഷേണത്തിനും കണ്ടുപിടിത്തത്തിനുമുള്ള രാഷ്ട്രപതിയുടെ പുരസ്കാരം കഴിഞ്ഞയാഴ്ച സര്‍വകലാശാലക്ക് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.