മല്യക്കെതിരെ അന്വേഷണം ത്വരിതപ്പെടുത്താന്‍ ബാങ്കുകള്‍ക്ക് ഇ.ഡിയുടെ കത്ത്

ന്യൂഡല്‍ഹി: മദ്യരാജാവും രാജ്യസഭാംഗവുമായ വിജയ് മല്യക്കെതിരെയുള്ള നിയമനടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് കബളിപ്പിക്കപ്പെട്ട 17 ദേശസാത്കൃത ബാങ്കുകള്‍ക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കത്തയച്ചു. മല്യയുടെ കിങ്ഫിഷര്‍ കമ്പനിക്കെതിരെ അന്വേഷണം വിപുലപ്പെടുത്തണമെന്നാവശ്യപ്പെട്ട് സി.ബി.ഐക്കും ആദായ നികുതി വകുപ്പിനും ഇ.ഡി കത്തയച്ചിട്ടുണ്ട്. മാര്‍ച്ച് 18നുമുമ്പ് അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ കീഴടങ്ങുകയോ അല്ളെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കുകയോ ചെയ്തില്ളെങ്കില്‍ മല്യക്കെതിരെ നിയമനടപടി എടുക്കുന്നത് സംബന്ധിച്ചും ഇ.ഡി തീരുമാനമെടുത്തിട്ടുണ്ട്. പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് മല്യക്കെതിരെ പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍െറ ഭാഗമായാണ് മുഴുവന്‍ അന്വേഷണ ഏജന്‍സികളുടെയും സഹകരണം ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. നേരത്തേ കിങ്ഫിഷര്‍ എയര്‍ലൈനിന്‍െറ മുന്‍ ധനകാര്യ മേധാവി എ. രഘുനാഥിനെയും യുനൈറ്റഡ് ബ്രിവറീസ് മുന്‍ ധനകാര്യ മേധാവി രവി നെടുങ്ങാടിയെയും ഇ.ഡി ചോദ്യംചെയ്തിരുന്നു. ഇ-മെയില്‍ വഴി മല്യക്ക് അയച്ച സമന്‍സിന്‍െറ മറുപടിക്ക് കാത്തിരിക്കുകയാണെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മല്യ ഹാജരായില്ളെങ്കില്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടുന്നതുള്‍പ്പെടെ നടപടികളിലേക്ക് കടക്കാനാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.