മുംബൈ: ബാങ്ക് വായ്പകള്‍ തിരിച്ചടക്കാതെ മന$പൂര്‍വം വീഴ്ചവരുത്തിയതായി പ്രഖ്യാപിക്കപ്പെട്ട മദ്യരാജാവ് വിജയ് മല്യക്ക് നിലവിലെ സാഹചര്യം നേരിടാന്‍ പുതിയ സംഘം. പതിറ്റാണ്ടുകളായി വ്യവസായ മേഖലയില്‍ സന്തതസഹചാരികളായിരുന്നവരെ മാറ്റിനിര്‍ത്തി മുംബൈയിലെയും ഡല്‍ഹിയിലെയും പ്രമുഖ അഭിഭാഷകസംഘത്തെയാണ് മല്യ രംഗത്തിറക്കിയിരിക്കുന്നത്.
യുനൈറ്റഡ് ബ്രിവറീസ് ഗ്രൂപ് പ്രസിഡന്‍റും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറുമായ രവി നെടുങ്ങാടി, എം.ഡി ഹരീഷ് ഭട്ട്, യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്‍െറ മുന്‍ എം.ഡി അശോക് കപൂര്‍, പ്രസിഡന്‍റും എം.ഡിയുമായിരുന്ന വിജയ് കെ. രെഖി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായിരുന്ന പി.എ. മുരളി തുടങ്ങിയവരെയാണ് വിജയ് മല്യ മാറ്റിനിര്‍ത്തിയിരിക്കുന്നത്.
മല്യയുടെ കമ്പനികളില്‍നിന്ന് പിന്മാറാന്‍ ശ്രമിക്കുന്നവരാണ് ഇവരില്‍ പലരും. വിരമിക്കല്‍ കാലാവധി നീട്ടിലഭിച്ച രവി നെടുങ്ങാടി മാസങ്ങള്‍ക്കുമുമ്പ് പടിയിറങ്ങാന്‍ തീരുമാനിച്ചെങ്കിലും യുനൈറ്റഡ് ബ്രിവറീസില്‍തന്നെയുണ്ട്. കമ്പനിയുടെ വ്യാപനത്തിലും മറ്റു വ്യവസായബന്ധങ്ങളിലും പ്രധാന പങ്കുവഹിച്ചവരാണ് ഇവര്‍.
യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്‍െറ ഓഹരി ബ്രിട്ടീഷ് കമ്പനിയായ ഡിയാജിയോക്ക് വിറ്റ കച്ചവടത്തില്‍ രവി നെടുങ്ങാടി ഉള്‍പ്പെട്ടിരുന്നില്ളെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മല്യ ആവശ്യപ്പെട്ടാല്‍ പ്രതിസന്ധിയില്‍ സഹായിക്കാമെന്ന നിലപാടിലാണ് ഇവരെല്ലാം. എന്നാല്‍, മല്യക്ക് ഇനി ഇവരെ വേണ്ടെന്നാണ് പറയപ്പെടുന്നത്.
സി.ബി.ഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി), ഓഹരിവിപണികളുടെ നിയന്ത്രണമുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) തുടങ്ങിയവയാണ് മല്യയുടെയും അദ്ദേഹത്തിന്‍െറ കമ്പനികളുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നത്.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ പ്രോവിഡന്‍റ് ഫണ്ട് കൈകാര്യം ചെയ്തതും അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ കഴിഞ്ഞ ദിവസം അറിയിച്ചു. ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തിന് 50 ലക്ഷത്തിന്‍െറ വണ്ടിച്ചെക്ക് നല്‍കിയ കേസില്‍ ഹാജരാകാത്തതിന് ഹൈദരാബാദ് കോടതി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്‍റും പുറപ്പെടുവിച്ചിട്ടുണ്ട്.
രവി നെടുങ്ങാടി, കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എ. രഘുനാഥന്‍ എന്നിവരെ ശനിയാഴ്ച ഇ.ഡി ചോദ്യംചെയ്തിട്ടുണ്ട്. വരുന്ന വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി മല്യക്കും സമന്‍സ് അയച്ചിട്ടുണ്ട്. എന്നാല്‍, മല്യ മാര്‍ച്ച് അവസാനം മാത്രമേ രാജ്യത്ത് തിരിച്ചത്തെൂവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.