ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയുടെ പരിഷ്കരണ നടപടികൾ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യവും ദ്രുതഗതിയിലുള്ള വികസനവും ഒരുമിച്ച് പോകില്ലെന്ന ധാരണ ഇന്ത്യ ഇല്ലാതാക്കി. നവീകരണത്തിലൂടെ സമ്പദ് വ്യവസ്ഥയുടെ പരിഷ്രകരിക്കാനുള്ള തെൻറ ശ്രമങ്ങൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഗവൺമെൻറും അന്താരാഷ്ട്ര നാണയ നിധിയും(ഐ.എം.എഫ്) സംഘടിപ്പിച്ച അഡ്വാൻസിങ് ഏഷ്യ േകാൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എം.എഫ് മേധാവി ക്രിസ്‌റ്റീൻ ലഗാർദെയും ചടങ്ങിൽ പങ്കെടുത്തു.
വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. സമ്പദ് രംഗത്ത് ഇതുവരെ സ്വീകരിച്ച നടപടികൾ കാരണം നിക്ഷേപത്തിന് തയാറായ സംരംഭകരുടെ എണ്ണം വൻതോതിൽ കൂടിയെന്നും മോദി പറഞ്ഞു. ആഗോള സാമ്പത്തിക യാഥാർത്ഥ്യങ്ങൾ പ്രതിഫലിക്കുന്ന തരത്തിൽ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളായ ലോക ബാങ്കിെൻറ െഎഎംഎഫിെൻറയും പ്രവർത്തനങ്ങൾ പരിഷ്‌കരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 2017 ഒക്ടോബറോടെ ഐ.എം.എഫിെൻറ പ്രാതിനിധ്യ ക്വാട്ടയിൽ മാറ്റം വരുത്തുമെന്നത് സ്വാഗതാർഹമാണെന്നും മോദി പറഞ്ഞു. ഇതോടെ വികസ്വര രാജ്യങ്ങൾക്ക് ഐ.എം.എഫിെൻറ തീരുമാനങ്ങളിൽ കൂടുതൽ പങ്കാളിയാവാൻ കഴിയും.
കൂടുതൽ പരിഷ്കരണങ്ങൾ നടത്തുമെന്ന് ഉറപ്പു നൽകിയതോടെ ഇന്ത്യയുടെ രാശി തെളിഞ്ഞെന്ന് െഎ.എം.എഫ് േമധാവി ക്രിസ്റ്റീൻ ലഗാർദെ പറഞ്ഞു. ഇന്ത്യ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും ഉലപാദന രംഗം കാര്യക്ഷമമാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.