ന്യൂഡല്‍ഹി: പാവപ്പെട്ടവന്‍ ഒരു റൊട്ടി മോഷ്ടിച്ചാല്‍ അടിയും പിന്നെ ജയിലും പണക്കാരന്‍ 9000 കോടി കൊണ്ടുപോയാലും ഫസ്റ്റ് ക്ളാസ് ടിക്കറ്റില്‍ ലണ്ടന്‍യാത്രയുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിജയ് മല്യ രാജ്യംവിട്ടത് സംബന്ധിച്ച് പാര്‍ലമെന്‍റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു രാഹുല്‍. പൊതുമേഖലാ ബാങ്കുകളുടെ 9000 കോടി മോഷ്ടിച്ച വിജയ് മല്യ രാജ്യംവിട്ടത് എങ്ങനെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പറയണം.
കള്ളപ്പണക്കാര്‍ക്കും കൊള്ളക്കാര്‍ക്കും മരുന്ന് മാഫിയക്കും ‘ഫെയര്‍ ആന്‍ഡ് ലവ്ലി’ നയമാണ് മോദി സര്‍ക്കാര്‍ നല്‍കുന്നത്. ഇതുസംബന്ധിച്ച് താന്‍ ഉന്നയിച്ച ചോദ്യത്തിന് ലോക്സഭയിലും രാജ്യസഭയിലും ഒരു മണിക്കൂര്‍ വീതം പ്രസംഗിച്ചിട്ടും മോദി മറുപടി പറഞ്ഞിട്ടില്ളെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
വ്യാഴാഴ്ച മല്യ രാജ്യംവിട്ട വിഷയം ലോക്സഭയില്‍ ഉന്നയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ഇക്കാര്യത്തില്‍ പ്രധാനന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ളെന്ന നിലപാടിലായിരുന്നു ഭരണപക്ഷം. ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തിയത്. ബോഫോഴ്സ് കേസില്‍ ക്വത്റോച്ചി രാജ്യംവിട്ടത് കോണ്‍ഗ്രസ് ഓര്‍മിക്കണമെന്നായിരുന്നു അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി. മല്യ രാജ്യം വിട്ടതും ക്വത്റോച്ചി രാജ്യംവിട്ടതിലുമുള്ള വ്യത്യാസമെങ്കിലും രാഹുല്‍ മനസ്സിലാക്കണമെന്നും ജെയ്റ്റ്ലി തുടര്‍ന്നു. മല്യ തങ്ങളെ സംബന്ധിച്ച് വലിയ പുണ്യാളന്‍ അല്ളെന്നും സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പാര്‍ലമെന്‍ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.