ഗുംനാമി ബാബയുടെ പെട്ടിയില്‍ ബൈനോക്കുലറും ടൈപ്പ് റൈറ്ററും


ലക്നോ: വേഷം മാറി നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസായി പ്രചരിപ്പിക്കപ്പെടുന്ന ഗുനാംമി ബാബയുടെ പെട്ടിയില്‍ നിന്ന് ജര്‍മന്‍ നിര്‍മിത ബൈനോക്കുലറും ബ്രിട്ടീഷ് നിര്‍മിത ടൈപ്പ് റൈറ്ററും  കണ്ടെടുത്തു. ആകെ 20 പെട്ടികള്‍ ഉള്ളതില്‍ മുഴുവന്‍ വസ്്തുക്കളിലും പരിശോധന നടത്തിയ ശേഷം വിശാദാംശങ്ങള്‍ പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പെട്ടികള്‍ പരിശോധിക്കുന്നത് വീഡിയോയിലും പകര്‍ത്തുന്നുണ്ട്.

നേതാജിയുടെ തിരോധാനം അന്വേഷിക്കുന്ന ജസ്റ്റിസ് എം.ജെ കമീഷന്‍െറ നേതൃത്വത്തില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ നേതാജിയും ഗുംനാമിയും ഒന്നല്ളെന്ന് കണ്ടത്തെിയിരുന്നു. ഇതേകുറിച്ച് ചില ചരിത്രകാരന്‍മാന്‍ സംശയം പ്രകടിപ്പിച്ചസാഹചര്യത്തിലാണ് ഇപ്പോള്‍ പെട്ടികള്‍ പരിശോധിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.