Posted On
date_range Updated On
date_range ഗുണ്ടാ ആക്രമണം; റഷ്യയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
ന്യൂഡല്‍ഹി: റഷ്യയില്‍ ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ശ്രീനഗറില്‍നിന്നുള്ള യാസിര്‍ എന്ന വിദ്യാര്‍ഥിയാണ് മരിച്ചതെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. റഷ്യയിലെ താതാറിസ്താന്‍െറ തലസ്ഥാനമായ കാസാനിലാണ് യാസിര്‍ പഠിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് അജ്ഞാത സംഘത്തിന്‍െറ ആക്രമണത്തില്‍ യാസിറിന് ഗുരുതരമായി പരിക്കേറ്റത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പണവും രേഖകളും നഷ്ടപ്പെട്ടു. അബോധാവസ്ഥയിലായ യാസിറിനെ അടിയന്തര ചികിത്സക്ക് വിധേയനാക്കിയെങ്കിലും ബുധനാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.