ന്യൂഡല്‍ഹി: ഡാന്‍സ് അക്കാദമി നിര്‍മിക്കുന്നതില്‍ ആര്‍ക്കും തന്നെ തടയാനാവില്ലെന്ന് നടിയും എം.പിയുമായ ഹേമ മാലിനി. ഇരുപത് വര്‍ഷമായി ക്ളാസിക്കല്‍ ഡാന്‍സ് പഠിപ്പിക്കുന്നതിനു വേണ്ടി അക്കാദമി തുടങ്ങാന്‍ താന്‍ കാത്തിരിക്കുകയാണ്്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കാന്‍ അനുവദിക്കില്ളെന്നും അവര്‍ വ്യക്തമാക്കി.
ക്ളാസിക്കല്‍ നൃത്ത കലയെ പുനരുജ്ജീവിപ്പിക്കുകയാണ് തന്‍െറ ലക്ഷ്യം. അതിനായ് താന്‍ സ്വായത്തമാക്കിയ നൃത്തത്തിലും സംഗീതത്തിലുമുള്ള തന്‍െറ അറിവ് കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഇങ്ങനെ ഒരക്കാദമി സ്ഥാപിക്കേണ്ടതുണ്ട്. പ്രശസ്തരായ ഇന്ത്യന്‍ കലാകാരന്‍മാരുടെ പേരിലാവും അത് അറിയപ്പെടുക എന്നും ഹേമ മാലിനി പറഞ്ഞു.
അക്കാദമി തുടങ്ങുന്നതിനായി ചെറിയ വിലക്ക് ഭൂമി കൈക്കലാക്കി എന്ന ആരോപണം അടുത്തിടെ ഹേമാമാലിനിക്കു നേരെ ഉയര്‍ന്നിരുന്നു. ഈ പ്രശ്നത്തില്‍ മുംബൈ ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തില്‍ വ്യാജ രേഖയുണ്ടാക്കിയതിനും വഞ്ചനക്കും ഹേമാമാലിനിക്കെതിരെയും മഹാരാഷ്ട്ര റവന്യു മന്ത്രി എകാന്ത് കട്സക്കെതിരെയും കേസെടുക്കാന്‍ സിറ്റി പൊലീസ് കമ്മിഷ്ണറോട് കോടതി നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.