ബീഫിനെക്കുറിച്ച് പറഞ്ഞ് ജോലി കളയാനില്ലെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

മുംബൈ: ബീഫിനെക്കുറിച്ച് സംസാരിച്ച് ജോലി നഷ്ടപ്പെടുത്താനില്ലെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. മുംബൈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം ബീഫിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാൻ വിസമ്മതിച്ചത്. ബീഫ് നിരോധം കർഷകർക്കും ഗ്രാമീണ സമ്പദ് വ്യവസ്ഥയേയും എങ്ങനെ ബാധിക്കുമെന്ന വിദ്യാർഥികളുടെ ചോദ്യത്തിനാണ് അരവിന്ദ് സുബ്രഹ്മണ്യൻ ഒഴിഞ്ഞു മാറിയത്.
"നിങ്ങൾക്കറിയാമല്ലോ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞാൻ എന്‍റെ ജോലി പോകും. എന്തായാലും ചോദ്യത്തിന് നന്ദി." ഈ ഉത്തരത്തിന് വലിയ കയ്യടിയാണ് അദ്ദേഹത്തിന് ലഭിച്ചത്.

വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍നാഷണല്‍ ഇക്കണോമിക്‌സില്‍ നിന്നും 2014 ഒക്ടോബര്‍ മുതല്‍ അവധിയെടുത്താണ് അരവിന്ദ് സുബ്രഹ്മണ്യം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നത്.

സാമൂഹിക ധ്രുവീകരണം രാജ്യത്തിന്‍െറ സാമ്പത്തിക വികാസത്തില്‍ എന്തുഗുണം നല്‍കിയെന്നതിനെ കുറിച്ച് ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ തുറന്നു പറയാമെന്ന് കഴിഞ്ഞ അഞ്ചിന് ബംഗളുരുവില്‍ നടന്ന 10 ാമത് ന്യൂ ഇന്താ ലക്ച്ചേസ് ഫോര്‍ ദ ന്യൂ ഇന്താ ഫൗണ്ടേഷന്‍ പരമ്പരയില്‍ സംസാരിക്കെ അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. അതിന്‍റ തുടര്‍ച്ചയായാണ് ബീഫിനെ കുറിച്ചുള്ള പ്രതികരണവും വീക്ഷിക്കപ്പെടുന്നത്. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറായി നിയമിതനായതോടെ 2014 ഒക്ഒേടാബറിലാണ് കേന്ദ്ര സര്‍ക്കാരിന്‍െറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യന്‍ നിയമിതനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.