മെസ്സി -റൊണാള്‍ഡോ തര്‍ക്കം; മുംബൈയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളര്‍ ആരാണ്? ലയണല്‍ മെസ്സിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ?  ഫുട്ബോള്‍ പ്രേമികള്‍ക്കിടയില്‍ നടക്കുന്ന പൊതു ചര്‍ച്ചയാണിത്. എന്നാല്‍ ഈ തര്‍ക്കം കാരണം ഒരാളുടെ ജീവനാണ് നഷ്ടപ്പെട്ടത്. 

ഞായാറാഴ്ച മുംബൈയിലെ നലാസപോറയിലാണ് മെസ്സി -റൊണാള്‍ഡോ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. നൈജീരിയന്‍ സ്വദേശികളായ ഒബിന്നാ മീഖായേല്‍ ദുരുംചുകുവ എന്നായാള്‍ കൂട്ടുകാരനുമൊത്ത് ജന്‍മദിനം ആഘോഷിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടാവുകയും സുഹൃത്തായ നവാബു ചുക്വുമ ഇയാളെ ഗ്ളാസു കൊണ്ട് എറിയുകയുമായിരുന്നു.

ഇയാളെ പൊലീസ് പീന്നീട് പിടികൂടുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. അന്വേഷണത്തില്‍ രണ്ടു പേരുടെയും പാസ്പോര്‍ട്ട് കാലാവധി അവസാനിച്ചതായി പൊലീസ് കണ്ടത്തെിയിട്ടുണ്ട്. 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.