ഫേസ്ബുക്കിൽ നഗ്നഫോട്ടോ പ്രചരിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു

ചെന്നൈ: ഫേസ്ബുക്കിൽ മോർഫ് ചെയ്ത നഗ്നഫോട്ടോകൾ പ്രചരിക്കപ്പെട്ടതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ആറ് ദിവസങ്ങൾക്ക് മുൻപാണ് സേലം സ്വദേശിയായ 21കാരിയായ അനുപ്രിയയുടെ ഫോട്ടോകൾ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. കെമിസ്ട്രി ബിരുദധാരിയായ യുവതിയുടെ ഫോട്ടോകൾ വ്യാജമായി തയാറാക്കി മറ്റൊരാൾ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  

തന്‍റെ മാതാപിതാക്കൾ പോലും തന്നെ വിശ്വസിക്കുന്നില്ലെന്നും ഫോട്ടോകൾ പോസ്റ്റ് ചെയ്തയാൾക്ക് താൻ ഒരിക്കലും അത്തരത്തിലുള്ള ഫോട്ടോകൾ അയച്ചുകൊടുത്തിട്ടില്ലെന്നും പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അമ്മയും അച്ഛനും പോലും വിശ്വസിക്കുന്നില്ലായെങ്കിൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ എന്തർഥമാണുള്ളത് എന്നും കുറിപ്പിൽ ചോദിക്കുന്നുണ്ട്.

എന്നാൽ ദിവസങ്ങൾക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു. നഗ്നഫോട്ടോകൾ നീക്കം ചെയ്യണമെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ഈ മാസം 23നാണ് ഇവർ പൊലീസിനെ സമീപിച്ചത്.

നഗനഫോട്ടകൾ പോസ്റ്റ് ചെയ്ത അക്കൗണ്ട് ബ്ളോക്ക് ചെയ്തിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT