സ്വാമിയുടെ പരാമർശം അനുചിതമെന്ന് മോദി

ന്യൂഡൽഹി: രഘുറാം രാജനെതിരായ സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം ഉചിതമായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുബ്രഹ്മണ്യൻ സ്വാമിയുടെ പേര് പരാമർശിക്കാതെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

തന്‍റെ പാർട്ടി അംഗമാണോ അല്ലയോ എന്നല്ല. അത്തരം പരാമർശം അനുചിതമായി. ഇത്തരം പ്രചരണങ്ങൾ രാജ്യത്തിന് നല്ലതല്ല. നേതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരായി പെരുമാറണം. പാര്‍ട്ടിയേക്കാള്‍ വലുതാണ് തങ്ങളെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും മോദി പറഞ്ഞു.

രഘുറാം രാജനുമായുള്ള തന്‍റെ അനുഭവം വളരെ നല്ലതാണ്. അദ്ദേഹം രാജ്യ സ്നേഹിയാണ്. ഇന്ത്യയെ സ്നേഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

താങ്കളുടെ രാജ്യസഭാ എം.പിയുടെ പരാമർശത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് സ്വാമിയുടെ പേരെടുത്ത് പരയാതെ മോദി നയം വ്യക്തമാക്കിയത്.

ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ നശിപ്പിച്ച ആളാണ് രഘു റാം രാജനെന്ന് സുബ്രമണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടിരുന്നു. സാമ്പത്തിക വ്യവസ്ഥ തകര്‍ന്നതില്‍ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും യു.എസില്‍ ഗ്രീന്‍ കാര്‍ഡ് ഉള്ള  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ത്യക്കാരനല്ലെന്നും അത് കൊണ്ട് അദ്ദേഹം ചിക്കാഗോയിലേക്ക് മടങ്ങി പോകുന്നതാണ് നല്ലതെന്നും സ്വാമി പറഞ്ഞിരുന്നു. ഇതേ തുടർന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലെ  രണ്ടാമൂഴത്തില്‍ താനുണ്ടാകില്ലെന്ന് രഘുറാം രാജനു ം വ്യക്തമാക്കിയിരുന്നു. സ്വാമിയുടെ ഈ പരാമർശങ്ങൾ വിവാദമാകുകയിരുന്നു.

ആരോപണങ്ങളുമായി രംഗത്ത് വന്ന സ്വാമിയോട് സ്വയം അച്ചടക്കം പരിശീലിക്കണമെന്ന് ധനമന്ത്രി ജെയ്റ്റ്ലി ഉപദേശിച്ചിരുന്നു. സ്വയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് താൻ ആവശ്യപ്പെടാതെ ഉപദേശങ്ങളുമായി എത്തുന്നവരുണ്ട്. പക്ഷെ താനത് പാലിക്കാതിരുന്നാൽ ഇവിടെ ചോരപ്പുഴയാണ് ഒഴുകുകയെന്ന് ജെയ്റ്റ്ലിയുടെ പ്രസ്തവാനക്ക് മറുപടിയായി സ്വാമി ട്വിറ്ററിൽ കുറിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.