ഭീകരവാദികള്‍ക്കായി പത്താന്‍കോട്ടില്‍ വ്യാപക തിരച്ചില്‍

പത്താന്‍കോട്ട്: വിമാനത്താവളത്തോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ ഇപ്പോഴും ഭീകരര്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന പാര്‍ലമെന്‍ററി സമിതി റിപ്പോര്‍ട്ടിനു പിന്നാലെ പഞ്ചാബ് പൊലീസ് ബുധനാഴ്ച പ്രദേശത്ത് വ്യാപക തിരച്ചില്‍ ആരംഭിച്ചു. വീടുകള്‍തോറും കയറിയിറങ്ങി തിരച്ചില്‍ തുടരുകയാണ്. പുലര്‍ച്ചെ അഞ്ചു മണിയോടെ 28 ഗ്രാമങ്ങളില്‍ ആരംഭിച്ച  തിരച്ചില്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. പുറത്തുനിന്നാരെങ്കിലും ഗ്രാമങ്ങളില്‍ എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാല്‍, ഇങ്ങനെ ആരെയും കണ്ടിട്ടില്ളെന്നാണ് നാട്ടുകാര്‍ നല്‍കിയ മറുപടി -പത്താന്‍കോട്ട് പൊലീസ് സൂപ്രണ്ട് രാകേഷ് കൗശല്‍ അറിയിച്ചു. ധിര, താജ്പുര്‍, അഗാല്‍ഗഢ്, ചോങ്ക തുടങ്ങിയ ഗ്രാമങ്ങളില്‍ നടന്ന തിരച്ചിലില്‍ രണ്ട് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 300 പൊലീസുകാര്‍ പങ്കെടുത്തു. പ്രത്യേകം പരിശീലനം നേടിയ കമാന്‍ഡോകളും സംഘത്തിലുണ്ടായിരുന്നു. പത്താന്‍കോട്ട് എയര്‍ഫോഴ്സ് ക്യാമ്പിന് പുറത്തെ സുരക്ഷാസംവിധാനങ്ങളും പൊലീസ് വിലയിരുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.