ന്യൂഡല്‍ഹി: എല്ലാ കഥകളും പുറത്തുവരുന്നില്ളെങ്കിലും നിരവധി സ്ത്രീകള്‍ ഭര്‍ത്താവിന്‍െറ വീട്ടില്‍ കഷ്ടപ്പാടുകള്‍ നേരിടുന്നുണ്ടെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം.
കര്‍ണാടകയില്‍നിന്നുള്ള 25കാരിയായ യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിന്‍െറ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവ കീര്‍ത്തി സിങ് എന്നിവര്‍ ഇങ്ങനെ പറഞ്ഞത്. കര്‍ണാടക ഹൈകോടതിയുടെ അഞ്ചുവര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ ഹരജി പരിഗണിക്കവെ 10 മാസം പ്രായമള്ള പിഞ്ചുകുഞ്ഞിനെ അനാഥമാക്കി ഗര്‍ഭിണിയായ ഒരു യുവതി ആത്മഹത്യചെയ്യണമെങ്കില്‍ അതിന് മതിയായ കാരണമുണ്ടാകുമെന്ന് കോടതി പറഞ്ഞു.
നേരത്തേ വിചാരണ കോടതി ഭര്‍ത്താവിനെയും അയാളുടെ മാതാപിതാക്കളെയും വെറുതെവിട്ടിരുന്നെങ്കിലും കേസില്‍ ഹൈകോടതി ശിക്ഷ വിധിക്കുകയായിരുന്നു. സ്വന്തം വീട്ടില്‍ പോകാനുള്ള അനുമതി ലഭിക്കാത്തതില്‍ നിരാശപൂണ്ടാണ് യുവതി വിഷംകഴിച്ച് ആത്മഹത്യചെയ്തതെന്ന ഭര്‍ത്താവിന്‍െറ വാദം തള്ളിയായിരുന്നു ഹൈകോടതി ശിക്ഷ വിധിച്ചത്. അതേ സമയം ആത്മഹത്യചെയ്ത യുവതിയുടെ ശരീരഭാഗങ്ങളില്‍ കാണപ്പെട്ട പരിക്കുകള്‍ അവര്‍ പീഡനത്തിനിരയായെന്നതിന്‍െറ തെളിവാണെന്നും കോടതി കണ്ടത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.