അന്തർദേശീയ യോഗ ദിനത്തിന്​ തുടക്കം; യോഗ മതപരമായ ചടങ്ങല്ലെന്ന്​ മോദി

ന്യൂഡല്‍ഹി: യോഗ മതപരമായ ചടങ്ങല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചണ്ഡിഗഡിലെ കാപ്പിറ്റോൾ ഹില്ലിൽ രണ്ടാമത് അന്തർദേശീയ യോഗ ദിനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങളെ യോഗ ബന്ധിപ്പിക്കുന്നതായി മോദി പറഞ്ഞു. ഭിന്ന ശേഷിയുള്ള 100 കുട്ടികളടക്കം 30,000 പേർ കാപിറ്റോൾ ഹില്ലിലെ യോഗ പരിപാടിയിൽ പെങ്കടുത്തു.

ചെലവില്ലാതെ ആരോഗ്യം ഉറപ്പുനൽകുന്ന യോഗയുടെ ഫലം  ജീവിത കാലത്തതന്നെ ലഭിക്കും. എന്നാൽ യോഗയുടെ ഗുണങ്ങൾ അംഗീകരിക്കാൻ  ഇപ്പോഴും ചിലർ  തയാറല്ല.  നല്ല ആരോഗ്യത്തിനെന്ന പേരിൽ പ്രചരിക്കപ്പെട്ട യോഗ ജനകീയ മുന്നേറ്റമായി മാറി. മൊബൈൽ ഫോൺ ജീവിതത്തിെൻറ ഭാഗമാക്കിയതുപോലെ േയാഗയും ജീവിതത്തിെൻറ ഭാഗമാക്കണമെന്നും മോദി പറഞ്ഞു.

 

ഇന്ത്യയിലും വിദേശത്തും യോഗയുടെ പ്രചാരണത്തിന് വേണ്ടി രണ്ട് പുരസ്കാരങ്ങളും ഏർപ്പെടുത്തി. യോഗയുടെ പ്രചാരണത്തിന് വേണ്ടി
പ്രവർത്തിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും അടുത്ത വർഷം മുതൽ അവാർഡ് നൽകുമെന്നും മോദി പറഞ്ഞു.

രാഷ്ട്രപതി പ്രണബ് മുഖർജി രാഷ്ട്രപതി ഭവനിൽ യോഗദിനാചരണത്തിന് നേതൃത്വം നൽകി. കേന്ദ്ര മന്ത്രിമാർ വിവിധ സ്ഥലങ്ങളിൽ യോഗ ദിനാചരണത്തിന് നേതൃത്വം നൽകി. യോഗ ദിനത്തോട അനുബന്ധിച്ച് രാജ്യത്ത് ലക്ഷത്തിലേറെ യോഗാ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

391 സര്‍വകലാശാലകള്‍, 16,000 കോളജുകള്‍, 12,000 സ്കൂളുകള്‍ എന്നിവിടങ്ങളിലും യോഗദിന പരിപാടി നടക്കും. അതേസമയം, സ്വന്തം ഇഷ്ടപ്രകാരം മാത്രമേ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ യോഗ ചെയ്യേണ്ടതുള്ളൂവെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.