ബീഹാർ പരീക്ഷ തട്ടിപ്പ്​; മുൻ ബോർഡ്​ ചെയർമാനും ഭാര്യയും അറസ്​റ്റിൽ

പട്ന: ഇന്റര്‍മീഡിയറ്റ് പരീക്ഷാ ബോര്‍ഡ് തട്ടിപ്പ് കേസില്‍ ബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ പ്രസാദ് സിംഗും ഭാര്യയും ജെ.ഡി.യു മുന്‍ എംഎൽ.എയുമായ ഉഷ സിന്‍ഹയും അറസ്റ്റില്‍. കേസില്‍ അറസ്റ്റ് വാറണ്ട്‌ ശേഷം ഒളിവില്‍ പോയ ചെയര്‍മാനും ഭാര്യയേയും വാരണാസിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇരുവരുടേയും അറസ്റ്റ് ഇന്നു രാവിലെ രേഖപ്പെടുത്തിയതായി പാറ്റ്‌ന സീനിയര്‍ പോലീസ് മേധാവി മനു മഹാരാജ് അറിയിച്ചു. ലാൽ കേശ്വറിെൻറ മരുമകന്‍ വിവേക് കുമാറിനാണു ബി.എസ്.ഇ.ബി(ബീഹാർ സ്കൂൾ എഡ്യുക്കേഷൻ ബോർഡ്) ചോദ്യക്കടലാസുകള്‍ പ്രിന്റ് ചെയ്യാന്‍ കരാര്‍ നല്‍കിയത്.

മുന്‍ ചെയർമാെൻറ പ്രൈവറ്റ് സെക്രട്ടറി വികാസ്ചന്ദ്രയായിരുന്നു ഇതിനുപിന്നില്‍. ചോദ്യക്കടലാസുകള്‍ ചോര്‍ത്തുകയും വിദ്യാര്‍ഥികളില്‍നിന്നു വന്‍തുക കോഴ വാങ്ങി ജയിപ്പിക്കുകയുമായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അറസ്റ്റിലായ ഉഷ ഹില്‍സയിലെ ഗംഗാദേവി മഹാവിദ്യാലയയുടെ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.