Posted On
date_range Updated On
date_range രണ്ട് എസ്.പി നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുടെ രണ്ട് നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണിത്. മീറത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനീന്ദര്‍ പാല്‍ സിങ്, യുവജനവിഭാഗം നേതാവ് രാഹുല്‍ യാദവ് എന്നിവരാണ് അനുയായികള്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേര്‍ന്നത്.ഉത്തര്‍പ്രദേശ് ബി.ജെ.പി പ്രസിഡന്‍റ് കേശവ് പ്രസാദ് മൗര്യയുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.