ന്യൂഡല്‍ഹി: ചിലപ്പോള്‍ ബലപ്രയോഗത്തിനും സാധൂകരണമുണ്ടെന്ന് സുപ്രീംകോടതി. മാതാപിതാക്കള്‍ ആക്രമിക്കപ്പെടുന്നതു കണ്ടാല്‍ മക്കള്‍ അത് തടയുന്നത് നീതീകരിക്കപ്പെടാവുന്നതാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച അയല്‍ക്കാരെ തിരിച്ചടിച്ച രാജസ്ഥാന്‍കാരായ രണ്ടു സഹോദരന്മാരെ കുറ്റമുക്തരാക്കിക്കൊണ്ടാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഹരജിക്കാര്‍ ബലപ്രയോഗത്തിന് ന്യായീകരണമായി പറയുന്ന കാര്യങ്ങള്‍ ശരിയാണ്. മാതാപിതാക്കളെ മര്‍ദിക്കുന്നത് കാണുകയും അതില്‍ പിതാവ് ആക്രമണത്തില്‍ മരിക്കുകയും ചെയ്ത സംഭവമാണിത്.
ഇതിന്‍െറ യഥാര്‍ഥ വസ്തുതകള്‍ പ്രോസിക്യൂഷന്‍ മറച്ചുവെച്ചതിനാല്‍ പ്രതികള്‍ക്ക് സംശയത്തിന്‍െറ ആനുകൂല്യം നല്‍കുകയേ നിവൃത്തിയുള്ളൂവെന്നും കോടതി പറഞ്ഞു. കുറ്റകരമായ നരഹത്യക്ക് രണ്ടുവര്‍ഷം ശിക്ഷിക്കപ്പെട്ട സഹോദരന്മാരുടെ ശിക്ഷ സുപ്രീംകോടതി ഒഴിവാക്കുകയും ചെയ്തു. നേരത്തേ വിചാരണകോടതി ഇവരെ കൊലപാതകശ്രമത്തിനാണ് ശിക്ഷിച്ചത്. പിന്നീട് രാജസ്ഥാന്‍ ഹൈകോടതിയാണ് കുറ്റകരമായ നരഹത്യ കേസാക്കി മാറ്റി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.