ഒ.എൽ.എക്​സിലൂടെ നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച യുവാവ്​ പിടിയിൽ

ഡെറാഡൂൺ: ഒാൺലൈൻ സാധനങ്ങൾ വിൽക്കുന്ന വെബ്സൈറ്റായ ഒ.എൽ.എക്സ് ഡോട് കോമിലൂടെ നക്ഷത്ര ആമകളെ വിൽക്കാൻ ശ്രമിച്ച 19കാരൻ പിടിയിൽ. ഉത്തർഖണ്ഡിലെ വികാസ്പൂർ സ്വദേശിയായ മോഹിത് ഗർഗ് എന്നയാളാണ് അറസ്റ്റിലായത്. ഒരുകൂട്ടം ഇന്ത്യൻ നക്ഷത്ര ആമകൾ വിൽക്കാനുണ്ടെന്ന് കാണിച്ച് ഇയാൾ വെബ്സൈറ്റിൽ പരസ്യം നൽകുകയായിരുന്നു എന്നാണ് അധികൃതർ പറഞ്ഞത്. മൂന്ന് ആമകളെ ഇയാളുടെ പക്കൽ നിന്നും പിടികൂടിയിട്ടുണ്ട്.

ഇത് വിൽക്കുന്നതിെൻറ പ്രത്യാഘാതം സംബന്ധിച്ച് കമ്പനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഒാൺലൈൻ വഴി ഇത്തരം ജീവികളുടെ കടത്ത് വ്യാപകമായിട്ടുണ്ടെന്നും ഉത്തർഖണ്ഡ് വനംവകുപ്പ് ഉദ്യോഗസ്ഥനായ ധനഞ്ജയ് മോഹൻ പറഞ്ഞു. 2011 മുതൽ 250 നക്ഷത്ര ആമകളെയും ഇതേ വിഭാഗത്തിൽപെട്ട ഇരുതല മൂരി, പെരുമ്പാമ്പ്, ഉടുമ്പ് എന്നിവയെയും പിടികൂടിയിട്ടുണ്ട്. ആഗോള തലത്തിൽ വൻ മാർക്കറ്റുളള ഇവയെ കൈവശം വെക്കുന്നത്  ഇന്ത്യയിൽ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.