വാട്​സ്ആപ്പിൽ സോണിയയെ കളിയാക്കി ചിത്രം; സംഘർഷത്തിൽ ഒരാൾ മരിച്ചു

ജബൽപൂർ: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന ചിത്രം വാട്സ്ആപ്പിൽ പ്രചരിച്ചതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ഉമേഷ് വർമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. വെളിയാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.

വിജയ് നഗർ ഫ്രണ്ട്സ് എന്ന ഗ്രൂപ്പിലാണ് സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന ചിത്രം പ്രചരിച്ചത്. സോണിയ പാത്രങ്ങൾ കഴുകുന്നതായിരുന്നു വിവാദ ചിത്രം. നരേന്ദ്ര മോദി കോൺഗ്രസ് അധ്യക്ഷയെ ഇൗ നിലയിൽ എത്തിച്ചുവെന്നാണ് ചിത്രത്തിെൻറ അടിക്കുറിപ്പ്. ഇതേതുടർന്ന് കോൺഗ്രസ് അനുകൂലികളും ചിത്രം പോസ്റ്റ് ചെയ്ത സംഘവും തമ്മിൽ തർക്കമുണ്ടായി.

പൊലീസ് എത്തി ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി. തുടർന്ന് സ്റ്റേഷനിൽ വെച്ചുണ്ടായ സംഘർഷത്തിലാണ് ഉമേഷ് വർമക്ക് കുത്തേറ്റത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിലെ നിജസ്ഥിതി അറിയാനായി സ്റ്റേഷനിലെ സി.സി. ടി.വി ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.