സൗത് ഏഷ്യന്‍ സര്‍വകലാശാലാ കാമ്പസ് നിര്‍മാണം: ചെലവ് ഇന്ത്യ വഹിക്കും

ന്യൂഡല്‍ഹി: സാര്‍ക് സ്ഥാപനമായ സൗത് ഏഷ്യന്‍ സര്‍വകലാശാലക്കുവേണ്ടിയുള്ള സ്ഥിരം കാമ്പസിന്‍െറ നിര്‍മാണത്തിലെ എല്ലാ ചെലവും ഇന്ത്യ വഹിക്കും. ന്യൂഡല്‍ഹിയില്‍ താല്‍ക്കാലിക സംവിധാനത്തിലാണ് സര്‍വകലാശാല ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച, സര്‍വകലാശാലയിലെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്ങാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

2005ല്‍ ധാക്കയില്‍ നടന്ന 13ാമത് സാര്‍ക് സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ഒരു സര്‍വകലാശാല സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് 2010ലാണ് സര്‍വകലാശാല ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സര്‍വകലാശാല കാമ്പസിനുവേണ്ടി 100 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടത്തെിയിട്ടുണ്ട്. കാമ്പസിന്‍െറ നിര്‍മാണം ത്വരിതഗതിയില്‍ നടക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.