സെൻസർ സർട്ടിഫിക്കറ്റ്​ മാനദണ്ഡങ്ങൾ കൂടുതൽ ഉദാരമാക്കും;അരുൺ ജെയ്​റ്റ്​ലി

ന്യൂഡൽഹി:സിനിമകൾക്ക് സെൻസർ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റിെൻറ മാനദണ്ഡങ്ങളിൽ കാതലായ മാറ്റങ്ങള്‍ക്ക് സമയമായെന്ന് വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉദാരമാക്കും. ഇക്കാര്യത്തിെല മാറ്റങ്ങള്‍ ആഴ്ചകള്‍ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ബോളിവുഡ് സിനിമ ഉഡ്ത പഞ്ചാബിെൻറ സെന്‍സര്‍വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി. ഉഡ്ത പഞ്ചാബിെൻറ സെന്‍സറിംഗുമായി ബന്ധപ്പെട്ട് വിവാദം രൂക്ഷമാകുന്നതിനിടെ ആദ്യമായാണ് കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിഷയത്തില്‍ പ്രതികരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ഏതെങ്കിലും ഭാഗത്തെ ന്യായീകരിക്കാന്‍ മന്ത്രി തയ്യാറായില്ല. അതേസമയം സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി നിലനില്‍ക്കുന്ന വ്യവസ്ഥകളില്‍ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ കൂടുതല്‍ ഉദാരമാക്കും. ഇക്കാര്യത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ശ്യാം ബെനഗല്‍ കമ്മറ്റി റിപ്പോര്‍ട്ട് മന്ത്രാലയം പരിശോധിച്ച് വരികയാണ്.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളിലും, സര്‍ട്ടിഫിക്കേഷന്‍ മാനദണ്ഡങ്ങളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇംഗളീഷ് ചാനലായ സി.എൻ.എന്‍ ന്യൂസ് 18 സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതികരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.