ചരക്കു സേവന നികുതിക്ക് സി.പി.എം എതിരല്ളെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായം കൊണ്ടുവരുന്നതിനെ സി.പി.എം എതിര്‍ക്കുന്നില്ളെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ജി.എസ്.ടിയില്‍ സഹകരണം വാഗ്ദാനം ചെയ്തതിനെക്കുറിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാള്‍ സി.പി.എം ഭരിച്ചപ്പോള്‍ അവിടത്തെ ധനമന്ത്രി ജി.എസ്.ടി സമിതിയെ നയിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി.എസ്.ടിയിലെ ചില വ്യവസ്ഥകളോടാണ് പാര്‍ട്ടിക്ക് എതിര്‍പ്പെന്ന് യെച്ചൂരി വിശദീകരിച്ചു. മോദി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ബില്‍ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായി നികുതി ചുമത്താന്‍ അധികാരമില്ല. ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് അനുകൂലവും നിര്‍മാതാക്കളായ സംസ്ഥാനങ്ങള്‍ക്ക് ദോഷകരവുമാണ് ബില്ലിലെ വ്യവസ്ഥകള്‍. ഇക്കാര്യങ്ങളില്‍ പാര്‍ട്ടിക്ക് എതിര്‍പ്പുണ്ട്. അതു പരിഹരിക്കുന്ന ദീര്‍ഘകാല നടപടിയുണ്ടാകണം. ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.