ന്യൂഡല്‍ഹി/തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് സംസ്ഥാന സര്‍ക്കാറില്‍ നല്‍കേണ്ട പദവിയെക്കുറിച്ച ചര്‍ച്ച അടുത്ത സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന്‍െറ അജണ്ടയില്‍ ഇല്ളെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റിയില്‍ നിരവധി പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ ഈ വിഷയം ഇല്ല. അതേസമയം, അനൗദ്യോഗിക ചര്‍ച്ച നടന്നേക്കാമെന്നും യെച്ചൂരി സൂചന നല്‍കി. അച്യുതാനന്ദന് പ്രത്യേകപദവി അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വി.എസിന് പ്രത്യേകപദവി നല്‍കുന്നതില്‍ സി.പി.എം കേന്ദ്ര നേതൃത്വത്തില്‍ ധാരണയായിരുന്നു. സംസ്ഥാന സി.പി.എമ്മിലും എല്‍.ഡി.എഫിലും ധാരണയായശേഷം മന്ത്രിസഭ തീരുമാനിക്കുമെന്നായിരുന്നു സൂചന. എന്നാല്‍, ജനപ്രതിനിധിയായതിനാല്‍ നിയമ പ്രശ്നം പരിശോധിക്കുക, സര്‍ക്കാറിന്‍െറ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കാത്ത പദവി തുടങ്ങിയ കീറാമുട്ടികളുമുണ്ട്. വി.എസിന്‍െറ പദവി സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളിയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
നിയമസഭാതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ജൂണ്‍ 10 നും 11നും സി.പി.എം സംസ്ഥാന സമിതി ചേരാനിരിക്കെയാണ് വി.എസിന്‍െറ പദവി നീളുമെന്ന വ്യക്തമായ സൂചന പുറത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.