ദാദ്രി വിഷയം കത്തിക്കാന്‍ ബി.ജെ.പി

ന്യൂഡല്‍ഹി: ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്‍െറ വീടിന് പുറത്തുനിന്ന് കിട്ടിയത് ഗോമാംസമാണെന്ന പ്രചാരണം ഏറ്റെടുത്ത ബി.ജെ.പി, അറുത്ത പശുവിന്‍െറ ബാക്കി 150 കിലോ മാംസം കഴിച്ചവരെയും കണ്ടത്തെണമെന്നാവശ്യപ്പെട്ടു.

പൊലീസിന്‍െറയും ജില്ലാ ഭരണകൂടത്തിന്‍െറയും നിരോധാജ്ഞ ലംഘിച്ച് ദാദ്രിയില്‍ സംഘ്പരിവാര്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്ത്, 20 ദിവസത്തിനകം അഖ്ലാഖിന്‍െറ കുടുംബത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് പൊലീസിന് അന്ത്യശാസനം നല്‍കി.
ഒരു പശുവിന് 150 കിലോ ഭാരമെങ്കിലുമുണ്ടാകുമെന്നും ഇതെല്ലാംകൂടി ഒരാള്‍ക്ക് തിന്നാന്‍ കഴിയില്ളെന്നും പറഞ്ഞാണ് 150 കിലോ കഴിച്ച മുഴുവന്‍ ആളുകളെയും അന്വേഷിച്ച് പിടികൂടണമെന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ്‍ ആവശ്യപ്പെട്ടത്.

അഖ്ലാഖിന്‍െറ വീട്ടില്‍നിന്ന് കണ്ടെടുത്തത് ഗോമാംസമാണെന്ന പ്രചാരണം ബല്യാണും ആവര്‍ത്തിച്ചു. ഗോഹത്യയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ഗോമാംസം വിളമ്പിയെന്ന് വിളിച്ചുപറഞ്ഞ ക്ഷേത്രത്തിന്‍െറ പുറത്ത് സംഘടിപ്പിച്ച മഹാപഞ്ചായത്തിലാണ് 20 ദിവസത്തിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. തങ്ങളൊക്കെ സമാധാനകാംക്ഷികളാണെന്നും പശു തങ്ങളുടെ വിശ്വാസത്തിന്‍െറ വിഷയമാണെന്നും 20 ദിവസത്തിനകം കേസ് രജിസ്റ്റര്‍ ചെയ്തില്ളെങ്കില്‍ ഉണ്ടാകുന്ന രോഷം തടയാനുള്ള ശേഷി ഈ ഗ്രാമത്തിനുണ്ടാകില്ളെന്നും ബി.ജെ.പി നേതാവും  അഖ്ലാഖിനെ അടിച്ചുകൊന്ന കേസിലെ പ്രതിയുടെ പിതാവുമായ സഞ്ജയ് റാണ ഓര്‍മിപ്പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.