ഡറാഡൂണ്‍: വിശ്വാസ വോട്ടിനായി വിമത എം.എല്‍.എമാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ഉത്തരഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ സി.ബി.ഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അന്വേഷണവുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം ലഭിക്കേണ്ടതിനാലാണ് ചോദ്യം ചെയ്യുന്നതെന്ന് സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ ദില്ലിയിലെ സി.ബി.ഐ ആസ്ഥാനത്ത് വിളിച്ച് വരുത്തി റാവത്തിനെ ചോദ്യം ചെയ്തിരുന്നു.
വിമത എം.എല്‍.എ മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച വീഡിയോ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്. മാര്‍ച്ച് 27 ന് രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തുന്നതിന്് മുമ്പായിരുന്നു രഹസ്യ ക്യാമറ ഓപ്പറേഷനില്‍ ഹരീഷ് റാവത്ത് കുടുങ്ങിയത്. തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് രഹസ്യ ക്യാമറ ഓപറേഷനിലൂടെ നടത്തിയതെന്നാണ് ഹരീഷ് റാവത്തിന്‍െറ വിശദീകരണം.ഒമ്പത് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂറുമാറിയതിനെ തുടര്‍ന്ന് മാര്‍ച്ച് 18നാണ് ഉത്തരാഖണ്ഡില്‍ ഭരണപ്രതിസന്ധിയുണ്ടായത്. തുടര്‍ന്ന് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ഹരീഷ് റാവത്ത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.