ന്യൂഡല്‍ഹി: ഹരിയാനയില്‍ ജാട്ട് സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം പുനരാരംഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ നിരോധാജ്ഞ തുടരുന്നു. റോത്തക് അടക്കം ഹരിയാനയിലെ ഒമ്പത് ജില്ലകളിലും നിരോധാജ്ഞയുണ്ട്. ഹരിയാനയോട് ചേര്‍ന്ന അതിര്‍ത്തി ഭാഗങ്ങളില്‍ നൂറിലേറെ ചെക്പോസ്റ്റുകള്‍ സ്ഥാപിച്ച് പൊലീസ് ബാരിക്കേഡ് തീര്‍ത്തു. കലാപനിയന്ത്രണ സേനയെ വിന്യസിച്ചു. അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനിടെ, ജാട്ട് വിഭാഗക്കാര്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം ഏര്‍പ്പെടുത്താനുള്ള ഹരിയാന സര്‍ക്കാര്‍ തീരുമാനത്തിന്മേലുള്ള സ്റ്റേ മാറ്റാന്‍ പഞ്ചാബ്-ഹരിയാന ഹൈകോടതി തയാറായില്ല. ഈ മാസം 10നുമുമ്പ് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ഏതെങ്കിലും നിഗമനത്തിലേക്ക് എത്തുന്നതിനുമുമ്പ് ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗം കേള്‍ക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് കോടതി വ്യക്തമാക്കി. കേസ് 13ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.