ദാ​ദ്രിയിൽ യോഗം ചേരുന്നതിന്​ വിലക്ക്​

ലക്നൊ: ദാദ്രിയിൽ യോഗം ചേരുന്നതിനെതിരെ പൊലീസിെൻറ നിരോധനാജ്ഞ. അഖ്ലാഖിെൻറ വീട്ടിൽ സൂക്ഷിച്ചിരുന്നത് ബീഫാണെന്ന പുതിയ ലാബ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രദേശത്തെ 100ഒാളം ഗ്രാമവാസികൾ ഒത്തുകൂടിയിരുന്നു. പശുവിനെ കശാപ്പ് ചെയ്തതിെൻറ പേരിൽ അഖ്ലാഖിെൻറ കുടുംബത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യത്തിൽ വൈകിട്ട് യോഗം ചേരാനിരിക്കെയാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 28നാണ് ബി.ജെ.പി നേതാവ് സഞ്ജയ് റാണയുടെ ആഹ്വാനപ്രകാരം മുഹമ്മദ് അഖ്ലാഖ് എന്ന 52കാരനെ ഒരു സംഘം വീട്ടില്‍ അതിക്രമിച്ചുകയറി ഇടിച്ചും അടിച്ചും കൊലപ്പെടുത്തിയത്. അഖ്ലാഖിെൻറ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളവരും അയല്‍ക്കാരുമാണ് പ്രതികളെന്ന് ആക്രമണത്തില്‍ പരിക്കേറ്റ മകന്‍ ദാനിഷ് മൊഴി നല്‍കിയിരുന്നു. നേരത്തേ ദാദ്രിയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ അഖ്ലാഖിന്‍െറ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്നായിരുന്നു കണ്ടെത്തൽ. രണ്ടാമത് മഥുര ലാബില്‍നിന്ന് വന്ന റിപ്പോര്‍ട്ടിലാണ് ഗോമാംസമാണെന്നാണ് കാണിച്ചിരിക്കുന്നത്. ഫലം തള്ളിക്കളഞ്ഞ അഖ്ലാഖിെൻറ കുടുംബം ഇത് രാഷ്ട്രീയക്കളിയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.