Posted On
date_range Updated On
date_range യമുന നദിതട നശീകരണം: ശ്രീ ശ്രീ രവിശങ്കർ ഇന്ന് പിഴയടക്കണം
ന്യൂഡൽഹി: ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചുമത്തിയ പിഴ അടക്കേണ്ടത് ഇന്ന്. പാരിസ്ഥിതിക ലോലപ്രദേശമായ യമുന നദീ തീരത്ത് സമ്മേളനം നടത്തിയതിനാണ് ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപ പിഴ ചുമത്തിയത്. ഇതിൽ 25 ലക്ഷം രൂപ ആര്‍ട്ട് ഓഫ് ലിവിങ് നേരത്തെ നല്‍കിയിരുന്നു. ബാക്കി തുക ഇന്ന് അടക്കാൻ ട്രൈബ്യൂണല്‍ വെള്ളിയാഴ്ചയാണ് ഉത്തരവിട്ടത്.
ലോക സാംസ്കാരികോത്സവം നടത്തിയത് വഴി പാരിസ്ഥിതിക ലോലപ്രദേശമായ യമുന നദിക്ക് നാശം സംഭവിച്ചെന്ന് ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് റിപ്പോർട്ട് നൽകിയത്. ഇതുപ്രകാരം പിഴ അടക്കാൻ ട്രൈബ്യൂണല്‍ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.