ജെ.എൻ.യുവിൽ ദലിത്​ വിദ്യാർഥിയുടെ ആത്​മഹത്യാ ഭീഷണി

ന്യൂഡൽഹി: ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ ദലിത് വിദ്യാർഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലും (ജെ.എൻ.യു) ദലിത് ഗവേഷകെൻറ ആത്മഹത്യ ഭീഷണി. സീനിയർ റിസർച്ച് ഫെലോഷിപ് തുക അനുവദിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കി ദലിത് ഗവേഷകനായ മദൻ മെഹർ വൈസ് ചാൻസലറിന് കത്തു നൽകി. ഒരാഴ്ചക്കുള്ളിൽ ഫെലോഷിപ്  തുക അനുവദിച്ചില്ലെങ്കിൽ സർവകലാശാല ഭരണവിഭാഗത്തിനു മുന്നിൽ ആത്മഹത്യചെയ്യുമെന്നും മരണത്തിന് ഉത്തരവാദി സർവകലാശാല ആയിരിക്കുമെന്നും കത്തിൽ പറയുന്നു.

സ്കൂൾ ഒാഫ് ഇൻറർനാഷനൽ സ്റ്റഡീസിനു കീഴിലെ സെൻറർ ഫോർ ഇൻറർനാഷനൽ പൊളിറ്റിക്സ്, ഒാർഗനൈസേഷൻ ആൻഡ് ഡിസാർമമെൻറിലെ ഗവേഷകനാണ് മദൻ മെഹർ. ഗവേഷണത്തിെൻറ 90 ശതമാനവും പൂർത്തിയാക്കി രേഖകൾ സമർപ്പിച്ചിട്ടും  സർവകലാശാല ഫെലോഷിപ് തുക അനുവദിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ വർഷം നിരവധി തവണ ശ്രമിച്ചതിന് ശേഷമാണ് സീനിയർ റിസർച്ച് ഫെലോ ആയി അംഗീകാരം നൽകിയതെന്നും മദൻ മെഹർ ആരോപിക്കുന്നു.

അേതസമയം സർവകലാശാല ഫീൽഡ് ട്രിപ്പിന്  അനുവദിച്ച തുക ഗവേഷകൻ ചെലവാക്കിയില്ലെന്നും അത് തിരിച്ചടക്കാതെ ഫെലോഷിപ് അനുവദിക്കാനാവില്ലെന്നുമാണ് സർവകലാശാലയുടെ നിലപാട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും മുത്തശ്ശിക്ക് പക്ഷാഘാതം വന്നപ്പോൾ അനുവദിച്ച തുക ആശുപത്രി ആവശ്യങ്ങൾക്കായി ചെലവാക്കിയെന്നും മദൻ മെഹർ പറഞ്ഞു. സർവകലാശാലയുടെ ഗവേഷണ ഫെലോഷിപ് തുക ലഭിച്ചാൽ മാത്രമേ ഫീൽഡ് ട്രിപ്പിന് അനുവദിച്ച തുക തിരിച്ചടക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.