ഇന്ത്യ-ഫ്രാന്‍സ് റാഫേല്‍ കരാര്‍ യാഥാര്‍ഥ്യമായി

ന്യൂഡല്‍ഹി: ഇന്ത്യ-ഫ്രാന്‍സ്  റാഫേല്‍ കരാര്‍ യാഥാര്‍ഥ്യമായി. 36 റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍നിന്ന് വാങ്ങുക. 60,000 കോടിയുടെ ഇടപാടാണിത്. കഴിഞ്ഞ ഏപ്രിലില്‍ നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോഴാണ് കരാറിനെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്.

റിപ്പബ്ളിക് ദിനത്തില്‍ രാജ്പഥില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഫ്രാന്‍സിന്‍െറ സൈനികവിഭാഗവും പരേഡില്‍ അണിനിരക്കുന്നുണ്ട്. 1604ല്‍ രൂപവത്കരിച്ച 35ാം കാലാള്‍ സേനയാണ് പരേഡില്‍ പങ്കെടുക്കുക. 1780ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ മൈസൂരിലെ ടിപ്പുസുല്‍ത്താനൊപ്പം ഈ സൈനികവിഭാഗം യുദ്ധം ചെയ്തിട്ടുണ്ടെന്നും ഓലന്‍ഡ് ഓര്‍മിപ്പിച്ചു.

പ്രതിരോധം, ബഹിരാകാശ ഗവേഷണം, ആണവ ഇന്ധനം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കും. കഴിഞ്ഞ ഏപ്രിലില്‍ മോദിയുടെ സന്ദര്‍ശനവേളയില്‍ ധാരണയായ കരാറുകളില്‍ ഒപ്പുവെക്കാന്‍ തന്‍െറ സന്ദര്‍ശനം സഹായിക്കുമെന്നാണ് കരുതുന്നതെന്ന് ഓലന്‍ഡ് വ്യക്തമാക്കി. റെയില്‍വേ, സ്മാര്‍ട്ട് സിറ്റി, ഭക്ഷ്യ സുരക്ഷ, ഉന്നത വിദ്യാഭ്യാസം, സിനിമ തുടങ്ങിയ നിരവധി മേഖലകളില്‍ സഹകരണം ഉണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.