ന്യൂഡൽഹി: ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് അമിത് ഷായുടെ വിജയം. കഴിഞ്ഞ ജൂലൈയിൽ രാജ് നാഥ് സിങ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് 51കാരനായ ഷാ ആദ്യമായി ബി.ജെ.പിയുടെ നേതൃപദവിയിലേക്ക് എത്തിയത്. മൂന്നു വർഷത്തേക്കാണ് ബി.ജെ.പി പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്.
അതേസമയം, അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നിന്ന് മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും വിട്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.
അമിത് ഷാ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. മന്ത്രിസഭാ പുനഃസംഘടന ഉൾപ്പടെ ചർച്ചയാകുന്ന സാഹചര്യത്തിലാണ് അമിത് ഷാ പാർട്ടിയുടെ തലപ്പത്തേക്ക് വീണ്ടും എത്തുന്നത്. ഇതുകൂടാതെ ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അമിത് ഷാക്ക് വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.