ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒലാൻഡെ ഇന്ത്യയിലെത്തി

ചണ്ഡിഗഢ്: വ്യവസായിക മുന്നേറ്റത്തിന് തുടക്കം കുറിച്ച് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 16 കരാറുകള്‍ക്ക്  ധാരണയായി. ഹെലികോപ്ടര്‍ നിര്‍മാതാക്കളായ മഹീന്ദ്രയും എയര്‍ബസും തമ്മിലും സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുകീഴില്‍ മൂന്നും   ഉള്‍പ്പെടെയാണ് 16 കരാറുകളില്‍ ഇരു രാജ്യങ്ങളും ധാരണയായത്.
ശുദ്ധജലം, നഗരവികസനം, നഗരഗതാഗതം, മാലിന്യ സംസ്കരണം, സൗരോര്‍ജം തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയാണ് കരാറുകള്‍ക്ക് ഇരുരാജ്യങ്ങളും ധാരണയായത്.
ഈ വര്‍ഷത്തെ റിപ്പബ്ളിക് ദിനത്തിലെ വിശിഷ്ടാതിഥിയായത്തെിയ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡുമൊത്ത് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്.
മാനുഷികതയുടെ ശത്രുക്കള്‍ക്കെതിരെ ഇന്ത്യയും ഫ്രാന്‍സും ഒന്നിച്ച് പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരാക്രമണത്തിന്‍െറ ഇരകളാണ് ഇന്ത്യയും ഫ്രാന്‍സും. അതുകൊണ്ടുതന്നെ, ഇത്തരം കൃത്യങ്ങളെ പ്രതിരോധിക്കാന്‍ രണ്ടു രാജ്യങ്ങളുടെയും ഐക്യം ആവശ്യമാണെന്നും ഇരു നേതാക്കളും വ്യക്തമാക്കി. ഞായറാഴ്ച ചണ്ഡിഗഢിലത്തെിയ ഓലന്‍ഡ്, ഇവിടെ നടക്കുന്ന ഇന്ത്യ-ഫ്രാന്‍സ് വാണിജ്യ ഉച്ചകോടിക്കിടെയാണ് മോദിയുമൊത്ത് സംയുക്ത പ്രസ്താവന നടത്തിയത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമാണ് ഇന്ത്യ. ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ നല്ല വിപണിയാകുമെന്നും മോദി പറഞ്ഞു.  
ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഓലന്‍ഡ് ചണ്ഡിഗഢില്‍ വിമാനമിറങ്ങിയത്. മോദിയുടെ അഭാവത്തില്‍, ഗവര്‍ണര്‍ കപ്താന്‍ സിങ് സോളങ്കിയാണ് ഓലന്‍ഡിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനത്തെിയത്. പിന്നീട് ഉച്ചകോടിയില്‍വെച്ചാണ് മോദി ഓലന്‍ഡിനെ കണ്ടത്. ഫ്രഞ്ചുകാരനായ ലെ കോര്‍ബസിയര്‍ എന്ന ആര്‍ക്കിടെക്ചര്‍ രൂപകല്‍പനചെയ്ത നഗരമാണിത്. ഇതിന്‍െറ ഓര്‍മക്കായി ഇവിടത്തെ റോക്ക് ഗാര്‍ഡനും ഓലന്‍ഡ് മോദിക്കൊപ്പം സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ഉച്ചകോടിക്കായി പോയത്. രാത്രി എട്ടോടെ ഓലന്‍ഡ് ഡല്‍ഹിയിലേക്ക് തിരിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇവിടെ അദ്ദേഹത്തെ സ്വീകരിച്ചത്.
തിങ്കളാഴ്ച പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഓലന്‍ഡ് കൂടിക്കാഴ്ച നടത്തും. ജെയ്താപുര്‍ ആണവനിലയത്തിലേക്കുള്ള പുതിയ റിയാക്ടര്‍ സംബന്ധിച്ച കരാര്‍, റാഫേല്‍ ഇടപാട് തുടങ്ങിയ നേരത്തേ തന്നെ ചര്‍ച്ചയിലുള്ള വിഷയങ്ങളില്‍ ഓലന്‍ഡിന്‍െറ സന്ദര്‍ശനത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.