സമരപ്പന്തലില്‍ തളരാതെ വൈഖരിയും മനോജും

ഹൈദരാബാദ്: മൂന്നല്ല മുപ്പത് ദിവസം നീണ്ടാലും സമരത്തില്‍നിന്ന് പിറകോട്ടില്ളെന്ന് നിരാഹാര സമരത്തില്‍ തുടരുന്ന മലയാളികളായ പിഎച്ച്.ഡി വിദ്യാര്‍ഥികളായ വൈഖരി ആര്യാട്ടും കെ.പി. മനോജും. ഈ സമരം അവസാന ആയുധമാണ്. രോഹിതിന്‍െറ മരണത്തിലും കണ്ണുതുറക്കാത്തവര്‍ക്കെതിരെ തങ്ങള്‍ പോരാടുക തന്നെ ചെയ്യും. ഇവിടെ പരാജയപ്പെട്ടാല്‍ അടുത്ത ദലിതന്‍െറ മരണവാര്‍ത്തയാകും ഇനി കേള്‍ക്കുക. ചര്‍ച്ചകള്‍ നടക്കുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ളെന്നതിന് രോഹിതിന്‍െറ മരണം സാക്ഷിയാണ്. രോഹിതിന്‍െറ ആത്മഹത്യ പലതിന്‍െറയും തുടര്‍ച്ചയാണ്. കൃത്യമായ രാഷ്ട്രീയപ്രശ്നങ്ങള്‍ അതിലുണ്ട്. സമരത്തില്‍നിന്ന് പിന്‍വാങ്ങുന്നത് രോഹിതിനോട് ചെയ്യുന്ന നീതികേടാണ്. ജാതി വിവേചനം ഇന്ത്യയിലെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രകടമാണ്. ഈ സമരം അതിലേക്കുള്ള വെളിച്ചം വീശലാണ്. വിജയിക്കുംവരെ സമരം തുടരുമെന്നും അറസ്റ്റിനെ ഭയപ്പെടുന്നില്ളെന്നും ഇരുവരും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.