രോഹിത്​ വേമുലയുടെ മരണം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഹൈദരാബാദ് കേന്ദ്രസർവകലാശാലയിൽ ദലിത് വിദ്യാർഥി രോഹിത് വേമുല ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്രം ജുഡീഷ്യൽ  അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് അന്വേഷണ കമീഷൻ രൂപീകരിക്കാൻ ഉത്തരവിട്ടത്. വിദ്യാർഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും കമീഷൻ പരിശോധിക്കും. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

രോഹിതിെൻറ മാതാവിനോടും സർവകലാശാലയിലെ ഗവേഷകരോടും  സംസാരിച്ച  മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി മരണത്തിൽ അനുശോചനം അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ പ്രശ്നങ്ങൾ കണ്ടെത്താനും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനും നടപടികൾ സ്വീകരിക്കുമെന്ന്  മന്ത്രാലയം വാർത്തകുറിപ്പിൽ അറിയിച്ചു.


ദലിത് പിന്നാക്ക വിദ്യാർഥികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കാനും കൈകാര്യം ചെയ്യുന്നതിനും അക്കാദമിക നേതൃത്വത്തിന് അവബോധം സൃഷ്ടിക്കാൻ മന്ത്രാലയം കർമപരിപാടിക്ക് രൂപം നൽകി. വാർഡൻമാർ, ഭരണ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, രജിസ്ട്രാർ എന്നിവർക്ക് ഒാറിയേൻറഷൻ പ്രോഗ്രാം സംഘടിപ്പിക്കും. ദലിത് പിന്നാക്ക വിദ്യാർഥികളുടെ പരാതികൾ സ്വീകരിക്കുന്നതിനും വേഗത്തിൽ പരിഹരിക്കാനും പ്രത്യേകം സംവിധാനം സൃഷ്ടിക്കും. കാമ്പസുകളിലെ വിവേചനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും എന്നിവയാണ് കർമപരിപാടിയിലെ പ്രധാന നിർദേശങ്ങൾ.

അതിനിടെ, രോഹിത് വെമുലയുടെ കുടുംബത്തിന് സര്‍വകലാശാല എട്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രോഹിതിനൊപ്പം സസ്പെന്‍ഷനിലായ നാലു വിദ്യാര്‍ഥികള്‍ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിച്ചതിന് അടുത്തദിവസമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
സസ്പെന്‍ഷന്‍ റദ്ദാക്കിയ നടപടി പ്രക്ഷോഭം നടത്തിയ വിദ്യാര്‍ഥികള്‍ തള്ളിയിരുന്നു. നിയമപരമായ വൈസ് ചാന്‍സലറാണെന്ന് തങ്ങള്‍ കരുതാത്ത ഒരാളെടുത്ത നടപടിയാണിതെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ഥികള്‍ രംഗത്തത്തെിയത്.  വൈസ് ചാന്‍സലര്‍ അപ്പ റാവുവിനെ പുറത്താക്കണമെന്നത് പ്രക്ഷോഭകാരികളുടെ ആവശ്യങ്ങളിലൊന്നാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.