കെജ്രിവാളിനെതിരായ ക്രിമിനല്‍ കേസ് ഡല്‍ഹി കോടതി തള്ളി


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ സമര്‍പ്പിച്ച ക്രിമിനല്‍ കേസ് ഡല്‍ഹി കോടതി തള്ളി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ വോട്ടര്‍മാര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തിട്ടില്ളെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ളെന്നും കോടതി വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയില്‍ നിന്നും പണംവാങ്ങി ആം ആദ്മിക്ക് വോട്ട് നല്‍കാന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെജ്രിവാള്‍ നടത്തിയ ആഹ്വാനമാണ് കേസിനാധാരം. കെജ്രിവാള്‍ വോട്ടര്‍മാരെ കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിച്ചതിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അഡ്വ. ഇക്രാന്ത് ശര്‍മ കോടതിയെ സമീപിക്കുകയായിരുന്നു.
കെജ്രിവാള്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ളെന്ന് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ബബ്റു ഭാന്‍ വിധിയില്‍ വ്യക്തമാക്കി. വോട്ടര്‍മാരെ വശീകരിക്കാന്‍ ചില പാര്‍ട്ടികള്‍ പണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത്തവണ ആരും അത് വാങ്ങാതിരിക്കേണ്ടെന്നും എന്നാല്‍, വോട്ട് തന്‍െറ പാര്‍ട്ടിക്ക് ചെയ്താല്‍ മതിയെന്ന് കേവലം പ്രസ്താവന നടത്തുകയായിരുന്നു കെജ്രിവാള്‍. തന്‍െറ പാര്‍ട്ടിക്ക് അനുകൂലമായി വോട്ടു ചെയ്യാന്‍ പണം നല്‍കുമെന്ന് കെജ്രിവാള്‍ പറഞ്ഞിട്ടില്ല. അതിനാല്‍ കെജ്രിവാള്‍ കുറ്റം ചെയ്തിട്ടില്ല.
അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടം 156(3) പ്രകാരം കെജ്രിവാളിനെതിരെ എഫ്്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ളെന്ന് മജിസ്ട്രേറ്റ് വിധിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.