സ്വതന്ത്ര വ്യാപാരക്കരാർ: ഇന്ത്യൻ വിദ്യാർഥികൾക്ക് ന്യൂസിലൻഡിൽ 2 വർഷത്തെ വർക്ക് വിസ ലഭിക്കും; അയ്യായിരത്തോളം പ്രഫഷനലുകൾക്ക് തൊഴിൽ

ന്യൂഡൽഹി: ന്യൂസിലൻഡിലേക്ക് പഠനത്തിന് പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് രണ്ട് വർഷത്തെ വർക്ക് വിസ ലഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ. ഇരുരാജ്യങ്ങളും തമ്മിൽ ഇന്ന് സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചിരുന്നു. കരാർ ഇരുരാജ്യങ്ങളിലെയും തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷ.

“ഡിഗ്രിയോ ഓണേഴ്സ് ഡിഗ്രിയോ എടുക്കുന്ന വിദ്യാർഥികൾക്ക് മൂന്ന് വർഷത്തെ വർക്ക് വിസയും സ്റ്റെം അല്ലെങ്കിൽ പോസ്റ്റ് ഗ്രാജുവേഷൻ ഡിഗ്രി ഉള്ളവർക്ക് നാല് വർഷത്തെ വർക്ക് വിസയും ലഭിക്കും” -പീയുഷ് ഗോയൽ പറഞ്ഞു.

കരാറിൽ ആയുഷ്, ഫിഷറീസ്, ഓഡിയോ വിഷ്വൽ ടൂറിസം, ഫോറസ്ട്രി, ഹോർട്ടി കൾച്ചർ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ സഹകരണത്തിന് ധാരണയായി. യോഗ ഇൻസ്ട്രക്ഷൻ, ഷെഫ്, ആയുഷ് പ്രഫഷനലുകൾ, നഴ്സുമാർ ഉൾപ്പെടെ ഏകദേശം 5000 പേർക്ക് പ്രഫഷനൽ വർക്ക് വിസ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ 10 ശതമാനം വരെ ഉയർന്ന താരിഫ് ഒഴിവാക്കിയതോടെ ഇന്ത്യയിലെ വസ്ത്രവ്യാപാര മേഖലയിലെ കയറ്റുമതിക്ക് 1057 താരിഫ് ലൈനുകളിൽ സീറോ ഡ്യൂട്ടി അസസ് ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - India newzealand trade agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.