ശ്രീനഗർ: ജമ്മു കശ്മീരിൽ സ്നൈപ്പർ റൈഫിളുകളിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമിത ടെലിസ്കോപ്പ് കണ്ടെത്തി. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഓഫിസിന് സമീപത്തെ ചവർകൂനയിൽ നിന്നാണ് ആറു വയസുകാരനായ ആൺകുട്ടിക്ക് ടെലിസ്കോപ്പ് ലഭിച്ചത്.
കുട്ടി ടെലിസ്കോപ്പ് ഉപയോഗിച്ച് കളിക്കുന്നത് കണ്ട കുടുംബാംഗത്തിന് സംശയം തോന്നിയാണ് വിവരം പൊലീസിനെ അറിയിച്ചത്. ജമ്മു കശ്മീരിലെ സിദ്രയിലാണ് സംഭവം. ജമ്മു റൂറൽ പൊലീസ് സ്ഥലത്തെത്തി ടെലിസ്കോപ്പ് കൂടുതൽ പരിശോധനക്കായി ഏറ്റെടുത്തു. ടെലിസ്കോപ്പ് സ്നൈപ്പർ കം അസോൾഡ് റൈഫിളിൽ ഉപയോഗിക്കുന്നതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതിസുരക്ഷാ സ്ഥലത്ത് നിന്ന് ടെലിസ്കോപ്പ് കണ്ടെത്തിയതിന് പിന്നാലെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജമ്മു കശ്മീർ പൊലീസും സ്പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പും സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, മൊബൈൽ ഫോണിൽ നിന്ന് പാകിസ്താൻ നമ്പർ കണ്ടെത്തിയ സംഭവത്തിൽ 24കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാംബ ജില്ലയിലെ ദിയാനി ഗ്രാമത്തിൽ നിന്ന് തൻവീൻ അഹമ്മദിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കശ്മീരിലെ അനന്ത്നാഗ് സ്വദേശിയാണ് യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.