ജയ്ശെ മുഹമ്മദിനെതിരായ പാക് നടപടി ഇന്ത്യയെ സന്തോഷിപ്പിക്കാൻ: ഹാഫിസ് സെയ്ദ്

ലാഹോർ: പത്താൻകോട്ട് ആക്രമണത്തിന്‍റെ പേരിൽ ജയ്ശെ മുഹമ്മദിനെതിരെ നടപടിയെടുക്കുന്നതിന് പാക് പ്രധാനമന്തി നവാസ് ശരീഫിനെ വിമർശിച്ച് ജമാഅത്തുദ്ദഅ് വ നേതാവ് ഹാഫിസ് സെയ്ദ്. ജയ്ശെ മുഹമ്മദിനെതിരെ പാകിസ്താൻ നടപടിയെടുക്കുന്നത് ഇന്ത്യയെ സന്തോഷിപ്പിക്കാനാണെന്നും സംഘടനയുടെ ആസ്ഥാനമായ ലാഹോറിൽ നടത്തിയ പ്രഭാഷണത്തിനിടെ ഹാഫിസ് സെയ്ദ് പറഞ്ഞു.

മോദി സർക്കാരിനെ സന്തോഷിപ്പിക്കാനായി നവാസ് ശരീഫ് ഗവൺമെന്‍റ് ഇത്തരത്തിൽ നടപടിയെടുക്കുന്നത് ഖേദകരമാണ്. കശ്മീർ പ്രശ്നത്തിൽ പാകിസ്താൻ ഗവൺമെന്‍റിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഇന്ത്യക്ക് അവസരം നൽകാനെ ഈ അറസ്റ്റുകൾ ഉപകരിക്കൂ. ഇന്ത്യയുമായുള്ള സൗഹൃദത്തിനായി പാകിസ്താൻ ദേശീയ താൽപര്യങ്ങൾ ഹനിക്കുകയാണെന്നും ഹാഫിസ് സെയ്ദ് കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.