പാസ്വാന്‍െറ ആശംസാ കാര്‍ഡ് വിതരണംചെയ്തില്ല; തപാല്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍


പട്ന: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ ഹാജിപുര്‍ ലോക്സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അയച്ച പുതുവത്സരാശംസാ കാര്‍ഡുകള്‍ വിതരണം ചെയ്യാതിരുന്ന തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഹാജിപുര്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് നടപടി. പാസ്വാന്‍ അയച്ച കാര്‍ഡുകള്‍ ജില്ലാ ബാര്‍ കൗണ്‍സില്‍ കെട്ടടിത്തിന്‍െറ മൂന്നാം നിലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെിയതിനത്തെുടര്‍ന്ന് എല്‍.ജെ.പി പ്രവര്‍ത്തകരും മറ്റും നല്‍കിയ പരാതിയിലാണ് തപാല്‍ വകുപ്പ് സൂപ്രണ്ട് ഉമേഷ് ചന്ദ് പ്രസാദ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
ഹാജിപുര്‍ മെയിന്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്റര്‍ ലാല്ലന്‍ റാം, പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ രാജ്കുമാര്‍ ശ്രീവാസ്തവ, പോസ്റ്റ്മാന്‍ ദിയോനാരായണ്‍ മഹാതോ എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. 450ലധികം കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ടതായി പരാതി ലഭിച്ചുവെന്ന് ഉമേഷ് ചന്ദ് പ്രസാദ് പറഞ്ഞു. ബന്ധപ്പെട്ടവര്‍ക്ക് കത്തുകള്‍ എത്രയുംവേഗം എത്തിക്കാന്‍ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.