ലക്ഷം വോട്ടിന് തോറ്റ ജെയ്റ്റ്ലിക്ക് എന്ത് പൊതുജനസമ്മതിയെന്ന് കെജ് രിവാൾ

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് തകര്‍ന്നുപോകത്തക്ക പൊതുജനസമ്മതിയില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
ക്രിക്കറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ആരോപണം തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാക്കിയെന്നു കാണിച്ച് പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയ്റ്റ്ലി നല്‍കിയ അപകീര്‍ത്തി കേസിനുള്ള 2000 പേജുള്ള മറുപടിയിലാണ് കെജ്രിവാളിന്‍െറ പരാമര്‍ശം.
ജെയ്റ്റ്ലിയുടെ വ്യക്തിജീവിതം സംബന്ധിച്ചല്ല താന്‍ പരസ്യ പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പൊതു സമൂഹത്തില്‍ തനിക്ക് മികച്ച പെരുമയുണ്ടെന്ന ജെയ്റ്റ്ലിയുടെ അവകാശവാദം ബാലിശമാണ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍വിജയം നേടിയപ്പോഴും അമൃത്സറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ജെയ്റ്റ്ലി ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തോറ്റു. ഹനിക്കപ്പെടുന്ന സമ്മിതി അദ്ദേഹത്തിനില്ളെന്ന് തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് വ്യക്തമാണ്.
ജെയ്റ്റ്ലിയുടെ ആരോപണങ്ങളെ ഖണ്ഡിച്ചുള്ള വാദങ്ങള്‍ക്കു പുറമെ അദ്ദേഹം അധ്യക്ഷനായ കാലത്ത് ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും മറുപടിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കെജ്രിവാളിനു പുറമെ ‘ആപ്’ നേതാക്കളായ അശുതോഷ്, സഞ്ജയ് സിങ്, കുമാര്‍ വിശ്വാസ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയി എന്നിവരും ജെയ്റ്റ്ലി നല്‍കിയ കേസില്‍ എതിര്‍കക്ഷികളാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.