സ്മൃതി ഇറാനി ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

ലഖ്നോ: ദേശീയപതാക തലകീഴായി ഉയര്‍ത്തി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി വിവാദത്തില്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ ഒരു കേന്ദ്രീയ വിദ്യാലയത്തിന് തറക്കല്ലിടാനത്തെിയപ്പോഴാണ് പതാക തലതിരിച്ചുയര്‍ത്തിയത്.
തലകീഴായാണുള്ളതെന്ന് പിന്നീട് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംഭവം വിവാദത്തിന് വഴിതെളിച്ചെങ്കിലും മന്ത്രി  പ്രതികരിച്ചിട്ടില്ല. ചടങ്ങില്‍ പ്രസംഗത്തിലും രാഷ്ട്രീയപ്രസ്താവനകളൊന്നും ഉണ്ടായില്ല. വിദ്യാഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തേണ്ടത് അടിയന്തര ആവശ്യമാണെന്ന് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.