ഡി.ഡി.സി.എ അഴിമതി: അന്വേഷണ കമീഷൻ കേന്ദ്രസർക്കാർ റദ്ദാക്കി

ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിയെകുറിച്ച് അന്വേഷിക്കാൻ കെജ്രിവാൾ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ കമീഷൻ കേന്ദ്രസർക്കാർ റദ്ദാക്കി. കമീഷൻ നിയമനത്തിന് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നടപടി. കമീഷനെ നിയമിച്ച ഡൽഹി സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ലഫ്. ഗവർണർ നജീബ് ജെങ്ങിന്‍റെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

നിയമനം റദ്ദാക്കി കൊണ്ടുള്ള കത്ത് സംസ്ഥാന ചീഫ് െസക്രട്ടറിക്ക് ലഫ്. ഗവർണറുടെ ഒാഫീസ് കൈമാറി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മാത്രമെ അന്വേഷണ കമീഷനെ നിയമിക്കാൻ അധികാരമുള്ളൂ. പ്രത്യേക പദവിയുള്ള സംസ്ഥാനമായതിനാൽ ഡൽഹി സർക്കാറിന്‍റെ തീരുമാനം നിലനിൽക്കിെല്ലന്നും കത്തിൽ വിശദീകരിക്കുന്നു. ക്രിക്കറ്റ് അസോസിയേഷന്‍റെ കാര്യങ്ങളിൽ ഇടപെടാൻ ഡൽഹി സർക്കാറിന് അവകാശമില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്രസർക്കാർ നടപടിക്കെതിരെ ആം ആദ്മി പാർട്ടി രംഗത്തെത്തി. അഴിമതി തടയാൻ പ്രതിജ്ഞാബദ്ധമാണെന്ന പ്രഖ്യാപനത്തിന് എന്തുപറ്റിയെന്ന് മോദി വ്യക്തമാക്കണമെന്ന് പാർട്ടി നേതാവ് അശുതോഷ് ട്വീറ്റ് ചെയ്തു.

ഡി.ഡി.സി.എ അഴിമതികളെ കുറിച്ച് ബി.ജെ.പി എം.പിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. അസോസിയേഷൻ പ്രസിഡന്‍റായിരിക്കെ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് സുപ്രിംകോടതി മുതിർന്ന അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യത്തെ അന്വേഷണ കമീഷനായി ഡൽഹി സർക്കാർ നിയോഗിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.