മലിനീകരണം 300 ശതമാനം കുറഞ്ഞു; ഒറ്റ ഇരട്ട ഫോര്‍മുല വന്‍ വിജയമെന്ന് സിസോദിയ

ഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറച്ചു കൊണ്ടുവരാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവിഷ്കരിച്ച ഒറ്റ ഇരട്ട ഫോര്‍മുല വന്‍വിജയമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പരിഷ്കരണമാരംഭിച്ച് രണ്ട് ദിവസമാകുമ്പാഴേക്ക് കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് മലിനീകരണത്തോത് 300 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍ വര്‍ധിച്ച് വരുന്ന മലിനീകരണം കുറച്ചു കൊണ്ടുവരാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍െറ നിര്‍ദ്ദേശ പ്രകാരം തിങ്കളാഴ്ച മുതലാണ് ഒറ്റ -ഇരട്ട നമ്പര്‍ പരിഷ്കരണം നടപ്പിലാക്കിയത്.

ഒറ്റ അക്ക കാര്‍ ഉപേക്ഷിച്ച് ഉപമുഖ്യമന്ത്രി ശനിയാഴ്ച ഓഫീസിലേക്ക് പോയത് സൈക്കിളിലായിരുന്നു. 15 ദിവസത്തേക്ക് ഒറ്റ -ഇരട്ട ഫോര്‍മുല നടപ്പാക്കണമെന്നാണ് നമ്മുടെ ലക്ഷ്യം. ഇത് എല്ലാവരും പിന്തുടരണം. അതുകൊണ്ട്  തന്നെ ജനങ്ങള്‍ യാത്രക്കായി പകരം സംവിധാനങ്ങള്‍ ഉപയോഗിക്കണം.  താന്‍ ശനിയാഴ്ച കാറിനു പകരം സൈക്കള്‍ ഉപയോഗിച്ചത് അതുകൊണ്ടാണെന്നും മനീഷ് സിസോദിയ പറഞ്ഞു.  മലിനീകരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ ഡല്‍ഹിക്കൊപ്പം നില്‍ക്കുന്നുണ്ട്. ആദ്യ ദിവസത്തെ ജനങ്ങളുടെ പ്രതികരണം വളരെ നല്ലതായിരുന്നെന്നും 15 ദിവസം ഇത് തുടരാനാകുമെന്ന് ഉറപ്പുണ്ടെന്നും മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു. പരിഷ്കരണം നടപ്പില്‍ വരുത്തുവാനും നിയമ ലംഘകരെ കണ്ടത്തെുവാനും ട്രാഫിക് പോലീസും രംഗത്തുണ്ട്. ശനിയാഴ്ച മാത്രം പരിഷ്കരണ നിയമം ലംഘിച്ച 138 പേര്‍ക്ക് നോട്ടീസ് അയച്ചതായും ട്രാഫിക് പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ മുക്തേഷ് ചന്ദര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.