മുംബൈ: ലോക്സഭയില്‍ ജെ.എന്‍.യു വിഷയത്തിലെ തര്‍ക്കത്തിനിടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ജാതി, മത വിവേചനമുണ്ടാക്കിയെന്ന് ആരോപിച്ച് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി എടുത്തുകാട്ടിയ മുംബൈ സ്കൂളിലെ ലഘുപുസ്തകം 15 വര്‍ഷം മുമ്പ് പിന്‍വലിച്ചതാണെന്ന് സ്കൂള്‍ അധികൃതര്‍.
ശിവജി ശൂദ്രനായാണ് ജനിച്ചതെന്നും കര്‍ഷകരുടെ പ്രതിനിധിയായിരുന്നുവെന്നും ജാതീയതക്കെതിരെ പൊരുതിയെന്നും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ് എഴുതിയ ലഘുപുസ്തകമാണ് സ്മൃതി ഇറാനി സഭയില്‍ കാണിച്ചത്. മാട്ടൂംഗയിലെ ഡോണ്‍ ബോസ്കോ സ്കൂളിനെതിരെയായിരുന്നു മന്ത്രിയുടെ ആരോപണം.
നാലാം ക്ളാസിലെ ചരിത്രാധ്യാപകര്‍ക്കുള്ള ലഘുപുസ്തകമായിരുന്നു അത്. ഇത്തരം ലഘുപുസ്തകങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തെക്ക് ഉപയോഗിച്ചിരുന്നെന്നും ശിവജിയെ കുറിച്ചുള്ള പുസ്തകത്തിന് എതിരെ ശിവസേന രംഗത്തുവന്നതോടെ 2001ല്‍ പിന്‍വലിച്ചതാണെന്നും പ്രിന്‍സിപ്പല്‍ ഫാ. ബെര്‍ണാഡ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ചരിത്രപരമായ അറിവുകള്‍ പകരാനായിരുന്നു ഇത്തരം കൈപ്പുസ്തകങ്ങള്‍ അന്ന് ഇറക്കിയതെന്ന് 2001ല്‍ പ്രിന്‍സിപ്പലായിരുന്ന ഫാ. ബോണി ബോര്‍ഗസ് പഞ്ഞു.
പുസ്തകം 15 വര്‍ഷം മുമ്പ് പിന്‍വലിച്ചതാണെന്ന് മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ എഴുതി അറിയിക്കുമെന്ന് സ്കൂളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.