Posted On
date_range Updated On
date_range ഒരു ജെ.എൻ.യു വിദ്യാർഥികൂടി ചോദ്യം ചെയ്യലിന് ഹാജരായി
ന്യൂഡൽഹി: ജെ.എൻ.യുവിലെ ഒരു വിദ്യാർഥി കൂടി പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. അശുതോഷ് കുമാറാണ് ആർ.കെ പുരം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർഥികളിൽ ഒരാളാണ് അശുതോഷ്.
ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നീ വിദ്യാർഥികളെ ചോദ്യം ചെയ്ത പൊലീസ് സ്റ്റേഷനാണ് ആർ.കെ പുരം. വെള്ളിയാഴ്ച രാത്രിയാണ് അശുതോഷിന് സമൻസ് ലഭിച്ചത്. അഞ്ച് പേരിൽ ബാക്കിയുള്ള രണ്ട് വിദ്യാർഥികളായ രാമ നാഗ, അനന്ത് കുമാർ എന്നിവർക്ക് പൊലീസ് ഇതുവരെ സമൻസ് അയച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ തയാറാണെന്ന് ഇവർ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു.
കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവരെ വെവ്വേറെയും ഒന്നിച്ചും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അശുതോഷിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.