മഹിഷാസുരദിനം; സ്മൃതി ഇറാനിയെ വെട്ടിലാക്കി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ മഹിഷാസുര ദിനമാഘോഷിച്ചതിനെ എതിര്‍ത്ത് രാജ്യസഭയില്‍ പ്രസംഗിച്ച കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയെ വെട്ടിലാക്കി ഡല്‍ഹി ബി.ജെ.പി എം.പി ഉദിത് രാജ്. 2013ല്‍ കാമ്പസില്‍ സംഘടിപ്പിച്ച മഹിഷാസുരദിനത്തില്‍ താന്‍ പങ്കെടുത്തിരുന്നതായി ഉദിത് വെളിപ്പെടുത്തി.
രാജ്യസഭയില്‍ ജെ.എന്‍.യു വിവാദത്തെ അനുകൂലിച്ച് സംസാരിച്ച സ്മൃതി ഇറാനി, കാമ്പസില്‍ നടന്ന മഹിഷാസുരദിനത്തെയും ദുര്‍ഗാദേവിയെ അധിക്ഷേപിച്ചതിലും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. ദുര്‍ഗാദേവിയെ അധിക്ഷേപിക്കുന്ന തരത്തില്‍ ജെ.എന്‍.യുവില്‍ വിതരണം ചെയ്തു എന്നുപറയുന്ന ലഘുലേഖയും മന്ത്രി രാജ്യസഭയില്‍ വായിച്ചു. ഇതിനെതിരെയും പ്രതിപക്ഷം രംഗത്തത്തെിയിരുന്നു.
ജാതിവ്യവസ്ഥ മോശമാണെന്ന് കരുതുന്ന താന്‍, ജെ.എന്‍.യുവില്‍ നടക്കുന്ന മഹിഷാസുര ദിനാഘോഷത്തില്‍ പങ്കെടുക്കാറുണ്ടെന്ന് ഉദിത് രാജ് പറഞ്ഞു. ജെ.എന്‍.യുവിലെ പൂര്‍വവിദ്യാര്‍ഥിയായ താന്‍ കാമ്പസിലെ മറ്റു സെമിനാറുകളില്‍ പങ്കെടുക്കാറുണ്ട്.  കാഴ്ചപ്പാടില്‍ മാറ്റം വരുത്താത്തവര്‍ വിഡ്ഢികളും മരിച്ചവരുമാണെന്നും എം.പി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.