സര്‍ക്കാര്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തത് ഭയം മൂലമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ അതിന് അനുവദിക്കുന്നില്ലന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്‍െറ ശബ്ദത്തെ ഭരണകൂടം ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് പാര്‍ലമെന്‍റില്‍  സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ ജെ.എന്‍.യു കാമ്പസില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പിന്തുണച്ച് രാഹുല്‍ രംഗത്ത് വരുകയും കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പാര്‍ലമെന്‍റില്‍ ജെഎന്‍യു വിഷയത്തില്‍ വന്‍ പ്രതിഷേധം ഉയരുമെന്ന് മുന്‍കൂട്ടി കണ്ട സര്‍ക്കാര്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.