കീഴടങ്ങില്ല; അറസ്​റ്റ്​ വരിക്കാൻ തയാർ – ജെ.എൻ.യു വിദ്യാർഥികൾ

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെ.എൻ.യു വിദ്യാർഥികൾ പൊലീസിൽ കീഴടങ്ങില്ല. കീഴടങ്ങാൻ തയാറല്ലെന്നും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയില്ലെന്നും വിദ്യാർഥികൾ അറിയിച്ചു. അധ്യാപക, വിദ്യാർഥി യൂനിയെൻറ സംയുക്ത യോഗത്തിന് ശേഷമാണ് തീരുമാനം. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കണമെന്നും കാമ്പസിലെ സംഭവ വികാസങ്ങളെക്കുറിച്ച് അനേഷിക്കാൻ രൂപീകരിച്ച സമിതി പുന:സംഘടിപ്പിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.

അതേസമയം, പൊലീസിനെ ക്യാമ്പസില്‍ കയറ്റില്ലെന്ന നിലപാടിലാണ്  അധ്യാപകരും വിദ്യാര്‍ഥികളും. പൊലീസ് കാമ്പസില്‍ കയറുകയും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുകയും ചെയ്താൽ വൈസ് ചാന്‍സലര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്ന് വിദ്യാർഥി യൂനിയൻ നേതാക്കളും അധ്യാപകരും പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് വിട്ടുനിന്ന ജെ.എന്‍.യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ് അടക്കം അഞ്ചുപേര്‍ ഇന്നലെ രാത്രിയാണ് കാമ്പസിലെത്തിയത്. ഡി.എസ്‌.യു മുന്‍നേതാവ് അനിര്‍ബന്‍ ഭട്ടാചാര്യ, ഐസ നേതാവ് അശുതോഷ്, വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ,ആനന്ദ് പ്രകാശ് നാരായണ്‍ എന്നിവരാണ് ഇന്നലെ രാത്രി കാമ്പസിലെത്തിയത്. വിദ്യാർഥികൾ എത്തിയതറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍  പൊലീസെത്തിയെങ്കിലും കാമ്പസിൽ കയറാൻ വൈസ് ചാൻസലർ അനുമതി നൽകിയില്ല. ഫെബ്രുവരി 9 നും 11 നും നടന്ന സംഭവങ്ങളുമായി ബന്ധെപ്പട്ട് 16 വിദ്യാര്‍ഥികളെയാണ് പൊലീസ് തിരയുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.