ബംഗളൂരുവിലെ സ്‌കൂളില്‍ നിന്ന് പിടികൂടിയ പുലി രക്ഷപ്പെട്ടു

ബംഗളൂരു: ബംഗളൂരുവിലെ വിബ്ജിയോര്‍ സ്‌കൂളില്‍ നിന്ന് പിടികൂടിയ പുലി രക്ഷപ്പെട്ടു. ചികിത്സക്കായി വനംവകുപ്പ് അധികൃതര്‍ പാര്‍പ്പിച്ചിരുന്ന െബന്നാര്‍ഘട്ട നാഷണല്‍ പാര്‍ക്കിലെ കൂട്ടിൽ നിന്നാണ് പുലി രക്ഷപ്പെട്ടത്. ഫെബ്രുവരി 14നായിരുന്നു സംഭവം.

വൈകീട്ട് ഭക്ഷണം നല്‍കുന്നതിനിടെയാണ് എട്ടു വയസുള്ള ആൺപുലി രക്ഷപ്പെട്ടത്. ഭക്ഷണം നല്‍കുന്നതിനായി തുറന്ന കൂടിന്‍റെ വാതില്‍ ശരിക്ക് പൂട്ടാത്തതാകാം പുലി രക്ഷപ്പെടാന്‍ കാരണമെന്നാണ് പാര്‍ക്ക് അധികൃതരുടെ നിഗമനം. സംഭവത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് അധികൃതര്‍ അറിയിച്ചു. പുലി പാര്‍ക്കില്‍ തന്നെ കാണുമെന്നും തിരച്ചില്‍ ആരംഭിച്ചതായും പാർക്ക് ഡയറക്ടർ പറഞ്ഞു.

സ്കൂൾ വരാന്തയിലൂടെ പുലി നടക്കുന്നതിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ കണ്ടതിനെ തുടർന്നാണ് ഫെബ്രുവരി എട്ടിന് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് ക്ലാസ് മുറിയിൽ നിന്ന് മയക്കുവെടി വെച്ച് പുലിയെ പിടികൂടിയത്. പുലിയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റിരുന്നു.

ഫെബ്രുവരി എട്ടിന് പുലിയെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ:

Full ViewFull ViewFull View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.